പിലാത്തറ: കണ്ടോന്താര്‍ ഇടമന യു.പി. സ്കൂളില്‍ ജൈവപച്ചക്കറിക്ക് വിത്തുനട്ടു. പരിസ്ഥിതി ക്ലബ്ബും സീഡ് ക്ലബ്ബും ചേര്‍ന്നാണ് വെണ്ട, പയര്‍, ചീര, പച്ചക്കറികള്‍ സ്കൂള്‍ മുറ്റത്ത് കൃഷിചെയ്യുന്നത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ഉഷ, ഇ.ഗോവിന്ദന് നമ്പൂതിരി, ഇ.ടി.പ്രീത, വി.കെ.വീണ, എ.കെ.അഭിരാം, അജ്ഞലി എന്നിവര്‍ നേതൃത്വം നല്കി.