അഭിമാനനിറവില്‍ സീഡ് ജില്ലാതല പുരസ്‌കാരവിതരണം

Posted By : idkadmin On 19th December 2014


തൊടുപുഴ: വിദ്യാര്‍ഥികളെ പ്രകൃതിയോടൊപ്പം നടക്കാന്‍ പഠിപ്പിക്കുന്നതില്‍ 'മാതൃഭൂമി സീഡ്' (സ്റ്റുഡന്റ് എന്‍വയണ്‍മെന്റല്‍ െഡവലപ്‌മെന്റ്) പ്രധാന പങ്കുവഹിക്കുന്നുെണ്ടന്ന് മന്ത്രി പി.ജെ.ജോസഫ്.
വിഷമില്ലാത്ത ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്ന 'സീഡി'ന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
20132014 വര്‍ഷത്തില്‍ ജില്ലയില്‍ മികച്ച സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളെ എങ്ങനെ കൃഷിയില്‍ താല്പര്യമുള്ളവരാക്കി വളര്‍ത്താമെന്ന് പൊതുസമൂഹത്തെ ബോധിപ്പിക്കുന്നതില്‍ മാതൃഭൂമി 'സീഡി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു.
പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രവര്‍ത്തനത്തിന്റെ മികവുകൊണ്ടുമാത്രമാണ് മാതൃഭൂമി 'സീഡ്' അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതെന്ന് ഫെഡറല്‍ ബാങ്ക് എ.ജി.എം. തോമസ് ആന്റണി പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 'സീഡ്' പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ ഫെഡറല്‍ ബാങ്ക് തയ്യാറാണെന്നും എ.ജി.എം. അറിയിച്ചു.
തൊടുപുഴ എ.ഇ.ഒ. കെ.കെ.രാജന്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എം.മണക്കാട്, കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാതൃഭൂമി ഇടുക്കി കറസ്‌പോണ്ടന്റ് ജോസഫ് മാത്യു സ്വാഗതവും മാതൃഭൂമി കോട്ടയം ബിസിനസ്‌ െഡവലപ്‌മെന്റ് മാനേജര്‍ ടി.സുരേഷ് നന്ദിയും പറഞ്ഞു. കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആന്റണി കണ്ടിരിക്കല്‍, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ്‌സോഷ്യല്‍ ഇനിഷേറ്റീവ്‌സ് കെ.െക.അജിത്, പെരുമ്പിള്ളിച്ചിറ സ്‌കൂളിലെ സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ പി.ജെ.ബെന്നി, മറ്റ് അധ്യാപകര്‍, പി.ടി.എ. പ്രതിനിധികള്‍, അനധ്യാപകര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്‌കാരം രാജകുമാരി ഹോളിക്യൂന്‍സ് യു.പി.എസ്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങിയതാണ് പുരസ്‌കാരം.
തൊടുപുഴ ഉപജില്ലയിലെ മികച്ച ഹരിതവിദ്യാലയം പുരസ്‌കാരം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരം പൂപ്പാറ സെന്റ് മരിയ ഗോരേത്തീസ് യു.പി. സ്‌കൂളും കരസ്ഥമാക്കി.
15,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് സമ്മാനം.
'ജെം ഓഫ് സീഡ്' അവാര്‍ഡ് ഫാത്തിമ കെ.എസ്. (എം.ജി.യു.പി.എസ്. പൂപ്പാറ) നേടി. മറ്റ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍, ഹരിതവിദ്യാലയം രണ്ടാം സ്ഥാനം അടിമാലി കാര്‍മ്മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കല്ലാര്‍ (10000 രൂപ), ഹരിതവിദ്യാലയം മൂന്നാം സ്ഥാനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്., നെടുങ്കണ്ടം, ഗവ. വി.എച്ച്.എസ്.എസ്.(5000), മികച്ച ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ഡാനിയ റോസ് (അമല്‍ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍ പൈനാവ്), ബീനാ ബാവാഖാന്‍ (എം.ജി.യു.പി. സ്‌കൂള്‍ പൂപ്പാറ 5000). എട്ട് സ്‌കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.

മാതൃഭൂമിസീഡ് പദ്ധതിയുടെ 201314 വര്‍ഷത്തെ ജില്ലാതല അവാര്‍ഡ് ദാനം തൊടുപുഴ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

മാതൃഭൂമിസീഡ് പദ്ധതിയുടെ 201314 വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ ശ്രേഷ്ഠ ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട രാജകുമാരി
ഹോളി ക്യൂന്‍സ് യു.പി.സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മന്ത്രി പി.ജെ.ജോസഫില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു


തൊടുപുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന്
മന്ത്രി പി.ജെ.ജോസഫില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു


കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഹരിത വിദ്യാലയം
 ഒന്നാം സ്ഥാനം നേടിയ പൂപ്പാറ സെന്റ് മരിയ ഗൊരേത്തീസ് യു.പി.സ്‌കൂളിലെ അധ്യാപികയും
വിദ്യാര്‍ഥിനിയും ചേര്‍ന്ന്  മന്ത്രി പി.ജെ.ജോസഫില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

തൊടുപുഴ വിദ്യാഭ്യാസജില്ലയില്‍ മികച്ച അധ്യാപിക കോഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പൈനാവ് അമല്‍ ജ്യോതി സ്‌പെഷല്‍സ്‌കൂളിെല
അധ്യാപിക സിസ്റ്റര്‍ ഡാനിയറോസ്  മന്ത്രി പി.ജെ.ജോസഫില്‍നിന്ന്
അവാര്‍ഡ് ഏറ്റുവാങ്ങുന്നു

കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ മികച്ച അധ്യാപക കോഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പൂപ്പാറ സെന്റ് മരിയ ഗോരേത്തീസ് യു.പി.സ്‌കൂളിലെ അധ്യാപിക ബീന ബാവഖാന്‍ മന്ത്രി പി.ജെ.ജോസഫില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
 

Print this news