ഷൊറണൂര്‍: സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. മാതൃഭൂമി സീഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളോടുപൊരുതി മണ്ണിനെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി കുട്ടികള്‍ ലവ് പ്ലാസ്റ്റിക്കിനെ ആവേശത്തോടെ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുധീര ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി. സിമി, അധ്യാപിക ഷീജ എല്‍.സി. എന്നിവര്‍ സംസാരിച്ചു.