കുട്ടികള്‍ ഭക്ഷ്യസുരക്ഷാബില്‍ അവതരിപ്പിച്ചു; പാസാക്കി

Posted By : pkdadmin On 2nd August 2013


ഒറ്റപ്പാലം: നാട്ടിലൊരാളും വിശന്നിരിക്കില്ലെന്ന് ഉറപ്പാക്കുമെന്ന പ്രഖ്യാപനമായിരുന്നു കുട്ടിപാര്‍ലമെന്റില്‍ രജീഷ് അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍. ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഏകകണ്ഠമായി ബില്‍ പാസാക്കിയതായി സ്പീക്കര്‍ ബി. അനശ്വര പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷിതത്വം ലക്ഷ്യമിട്ടായിരുന്നു ബില്‍. ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ചെറുമുണ്ടശ്ശേരി എ.യു.പി.സ്കൂളിലാണ് ഭക്ഷ്യപാര്‍ലമെന്റ് നടന്നത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജനസംഖ്യാവര്‍ധന ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് ഭക്ഷ്യപാര്‍ലമെന്റ് ഓര്‍മപ്പെടുത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, പി. രുക്മിണി, പി.പി. സത്യനാരായണന്‍, കെ. ശ്രീകുമാരി, കെ. സുനീഷ്കുമാര്‍, കെ. വിഷ്ണുജിത്ത് എന്നിവര്‍ നേതൃത്വംനല്‍കി. ബോധവത്കരണക്ലാസ്, പോസ്റ്റര്‍നിര്‍മാണം, സീഡ് പ്രതിജ്ഞയെടുക്കല്‍ എന്നിവയുമുണ്ടായി.

Print this news