എരിമയൂര്‍: പാകിസ്താനിലെ പെഷവാറില്‍ താലിബാന് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും ആദരാഞ്ജലിയുമായി എരിമയൂര്‍ ഗവ. എച്ച്.എസ്.എസ്. സീഡ് വിദ്യാര്‍ഥികള്‍. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് വിദ്യാര്‍ഥികള്‍ റാലി നടത്തിയത്.
ഭീകരതയ്ക്കും അക്രമത്തിനും മതതീവ്രവാദത്തിനും വിദ്യാഭ്യാസവിരുദ്ധതയ്ക്കുമെതിരായ പ്ലക്കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ വഹിച്ചിരുന്നു.
അധ്യാപകരും റാലിയില്‍ അണിചേര്‍ന്നു. അധ്യാപകരായ വി. സിദ്ദിഖ്, പി.ബി. രവി എന്നിവര്‍ സംസാരിച്ചു.