ഇരിങ്ങാലക്കുട: പാകിസ്താനിലെ സൈനിക സ്കൂളില്‍ താലിബാന് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൈനികര്‍ക്കും മറ്റുള്ളവര്‍ക്കും പ്രണാമമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്-മനുഷ്യാവകാശ ക്ലബ്ബുകളാണ് വായ് മൂടിക്കെട്ടി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, അഭിജിത്ത് പി., അര്ജ്ജുന് പി.ബി., നിഖില്‍ സി.ഡി., അഭിജിത്ത് കെ.എം., സച്ചിന് ടി.സി., അഭിനന്ത് പി.എം., ഐശ്വര്യ ശാന്തിസദന്‍, ജിനിഷ, പ്രിയമോള് എന്നിവര്‍ നേതൃത്വം നല്കി.