പറപ്പൂക്കര: വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി പറപ്പൂക്കര എ.യു.പി.സ്‌കൂളിലെ സീഡംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തി. ഊര്‍ജ്ജസംരക്ഷണ ബോധവത്കരണം ലക്ഷ്യമാക്കി കുട്ടികള്‍ 50ഓളം വീടുകള്‍ സന്ദര്‍ശിച്ചു.
വൈദ്യുതി ഉപയോഗനിര്‍ണ്ണയ ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപകരണങ്ങള്‍ എത്രത്തോളം ഉപയോഗിക്കാമെന്നും ഊര്‍ജ്ജസംരക്ഷണ മുന്‍കരുതലുകള്‍ എന്തെല്ലാമെന്നും വിശദമാക്കുന്ന ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു.
അടുക്കള മാലിന്യങ്ങളില്‍നിന്ന് ബയോഗ്യാസിന്റെ നിര്‍മ്മാണത്തെപ്പറ്റിയും വിശദീകരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ശാന്ത വി.പി. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.