സീഡിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ്‌

Posted By : tcradmin On 17th December 2014


ഇരിങ്ങാലക്കുട: 'വിദ്യാലയാങ്കണത്തില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ്-കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നട്ട പച്ചക്കറികളാണ് വിളവെടുത്തത്.
കൃഷിവകുപ്പില്‍നിന്നും ലഭിച്ച വിത്തുകള്‍ ഉപയോഗിച്ച് തക്കാളി, വഴുതന, പച്ചമുളക്, വെണ്ട എന്നിവയാണ് സീഡ്-കാര്‍ഷിക ക്ലബ്ബംഗങ്ങള്‍ വിദ്യാലയത്തില്‍ വിളയിച്ചത്. വിളവെടുപ്പ് ജോസ് ജെ. കാളന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി.പി.ആര്‍. മേനോന്‍, ഹെഡ്മിസ്ട്രസ്സ് രാജേശ്വരി എ., ജയലക്ഷ്മി കെ. എന്നിവര്‍ സംസാരിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, അംഗങ്ങളായ ശരത് പീറ്റര്‍, ആദിത്ത് പി., ഐശ്വര്യ, ശാന്തിസദന്‍, പ്രിയാമോള്‍, അഞ്ജലി, ജില്‍സമോള്‍ എന്‍.വി., നിഖില്‍ സി.പി., ദില്‍ദിത്ത്, ഇജാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Print this news