കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പോലീസ് അംഗങ്ങള്‍
നെല്ലിക്കും വേലംകോണം കോളനിയില്‍ സാക്ഷരതാ സര്‍വേ നടത്തുു
കൊ'ാരക്കര: വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ജനത നാടിന്റെ സമ്പത്ത് എ ആശയവുമായി കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പോലീസ് അംഗങ്ങള്‍ നെല്ലിക്കും വാലുപച്ചയില്‍ വേലംകോണം കോളനിയില്‍ സാക്ഷരതാ സര്‍വേ നടത്തി.
കോളനിയിലെ പതിനഞ്ചോളം വീടുകള്‍ സന്ദര്‍ശിച്ച സംഘം കോളനിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വപരിപാലനം, ഗാര്‍ഹിക മാലിന്യസംസ്‌കരണം എിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെപ്പറ്റിയും മാലിന്യസംസ്‌കരണം ശുചിത്വപരിപാലനം എിവയെപ്പറ്റിയും സീഡ് പോലീസ് അംഗം ഗൗരി ലക്ഷ്മി ക്ലാസ് നയിച്ചു. കോളനിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സീഡ് പോലീസ് അംഗങ്ങള്‍ ശേഖരിച്ച് ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍ സി.എ.ബീന, പ്രഥമാധ്യാപിക എം.എല്‍.ജയശ്രീ, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.സിന്ധു, അധ്യാപകരായ നിഷ വര്‍ഗീസ്, അനൂപ്, ശ്രീലാല്‍ എിവര്‍ നേതൃത്വം നല്‍കി.