ചിറ്റൂര്‍: ഭക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിക്കുന്ന സീഡ്പ്രതിജ്ഞ ചൊല്ലി വിദ്യാര്‍ഥികള്‍ പരിസ്ഥിതിസംരക്ഷണം ഏറ്റെടുത്തു. ചിറ്റൂര്‍ വിജയമാത കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന യോഗം തത്തമംഗലം കൃഷി ഓഫീസര്‍ രാവുണ്ണിക്കുട്ടി ഉദ്ഘാടനംചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനിപോള്‍ അധ്യക്ഷയായി. അസി.കൃഷി ഓഫീസര്‍ ബഷീര്‍, പി.ടി.എ. പ്രസിഡന്റ് വിജയന്. മാതൃഭൂമി പ്രതിനിധി ആര്.ജയചന്ദ്രന്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.പി.ലിസി, കാവ്യനായര്‍ എസ്. തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ ടാബ്ലോ, കൊയ്ത്ത്നൃത്തം തുടങ്ങിയവ അവതരിപ്പിച്ചു.