കടയ്ക്കല്‍ സ്‌കൂളില്‍ പരിസ്ഥിതി സംരക്ഷണ ശില്പശാല
കടയ്ക്കല്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കു ത്രിദിനശില്പശാല 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പ്രൊഫ. ബി.ശിവദാസന്‍ പിള്ള ഉദ്ഘാടനം ചെയ്യുു
കൊല്ലം: കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും പരിസ്ഥിതി സംരക്ഷണ ശില്പശാലയും നടത്തി. സീഡ് ലൈബ്രറിയുടെ ഉദ്ഘാടനം, ശുചിത്വഗ്രാമം വാര്‍ഡുതല ഉദ്ഘാടനം, നാടന്‍ ഭക്ഷണമേള, എക്‌സിബിഷന്‍ എിവയും നടു. ഉദ്ഘാടനസമ്മേളനത്തില്‍ പി.ടി.എ. വൈസ് പ്രസിഡന്റ് വി.വേണുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ഗോപകുമാരപിള്ള സ്വാഗതപ്രസംഗം നടത്തി. സീഡ് കോഓര്‍ഡിനേറ്റര്‍ വി.വിജയന്‍ റിപ്പോര്‍'് അവതരിപ്പിച്ചു. ശിശുദിനാഘോഷവും ത്രിദിന ശില്പശാല ഉദ്ഘാടനവും 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള നിര്‍വഹിച്ചു.
ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ ചിങ്ങേലി വാര്‍ഡുതല ഉദ്ഘാടനം കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലത നിര്‍വഹിച്ചു.
സീഡ് യൂണിറ്റ് ആരംഭിക്കു ലൈബ്രറിയുടെ ഉദ്ഘാടനം മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ഗോപകുമാരപിള്ള ആദ്യ പുസ്തകം ഏറ്റുവാങ്ങി. നാടന്‍ ഭക്ഷണമേളയുടെ ഉദ്ഘാടനവും മാതൃഭൂമി റീജണല്‍ മാനേജര്‍ നിര്‍വഹിച്ചു. പുരാവസ്തുക്കളുടെ പ്രദര്‍ശനം സീഡ് സോഷ്യല്‍ ഇനിഷ്യേറ്റീവ് കെ.വൈ.ഷെഫീക് ഉദ്ഘാടനം ചെയ്തു. പരിസര ശുചീകരണവും പകര്‍ച്ചവ്യാധിയും എ വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രപ്രസാദ് ക്ലാസ് എടുത്തു.
തുടര്‍് ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ച് കടയ്ക്കല്‍ കൃഷി ഓഫീസര്‍ സബിദ, പരിസ്ഥിതിയും ജനസംഖ്യയും എ വിഷയത്തില്‍ ഡോ. കെ.മണി, സീസ വാച്ചിനെ കുറിച്ച് സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രകാശ് എിവര്‍ ക്ലാസ് എടുത്തു.
മരക്കലപ്പ, ഇരുമ്പുകലപ്പ, നാഴി, പക്ക, ഇടങ്ങഴി, മരം, ഗ്രാമഫോ, പനയോലക്കുട, തൊപ്പിക്കുട, ചര്‍ക്ക, മരഉരല്‍, ഉലക്ക, കല്‍പ്പാത്രങ്ങള്‍, മചാറ, മെഴുക്, കോളാമ്പി, വാല്‍വ് റേഡിയോ തുടങ്ങി ഒ'നവധി വസ്തുക്കള്‍ പുത്തന്‍തലമുറയ്ക്ക് കൗതുകമേകി.