ഒറ്റപ്പാലം: എഴുതിത്തീര്‍ന്നാല്‍ ബോള്‍പ്പേന വലിച്ചെറിയുന്ന ശീലത്തില്‍നിന്ന് മാറിനടക്കുകയാണ് ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്‌കൂളിലെ കുട്ടികള്‍. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 80ഓളം കുട്ടികള്‍ മഷിപ്പേന ഉപയോഗിക്കാന്‍ തുടങ്ങിയത്.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. സ്‌കൂള്‍ അസംബ്ലിയില്‍ ഇതുസംബന്ധിച്ച ബോധവത്കരണ ക്ലാസും നടന്നു. പ്രധാനാധ്യാപിക എം. ലില്ലി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഇന്ദുമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.