കണ്ണൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് അംഗങ്ങള്‍ മാടായിപ്പാറയിലേക്ക് പഠനയാത്ര നടത്തി. പരിസ്ഥിതിപ്രവര്‍ത്തകന്‍ ഭാസ്കരന് വെള്ളൂര്‍, മാടായിപ്പാറയുടെ പ്രത്യേകതയെയും അവിടെ കാണാന്‍ കഴിയുന്ന വൃക്ഷങ്ങള്‍, പക്ഷികള്‍, ശലഭങ്ങള്‍ എന്നിവയുടെ പേരുകളും ശാസ്ത്രീയനാമങ്ങളും പ്രകൃതിയില്‍ അവയ്ക്കുള്ള സ്വാധീനവും വിവരിച്ചു.