അറക്കുളം: അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളില്‍ 'മാതൃഭൂമി' സീഡ്, ലവ്പ്ലാസ്റ്റിക്, വിദ്യാരംഗം കലാസാഹിത്യവേദി എന്നീ പദ്ധതികള്‍ തുടങ്ങി.
അറക്കുളം സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സീഡ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത് കെ.കെ. പദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ടെസിയമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജോയി കിഴക്കേല്‍, റോയി ജെ.കല്ലറങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു. സോണ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥികള്‍ കലാപരിപാടികളും അവതരിപ്പിച്ചു.