സീഡ് വഴികാട്ടി ദിനേശന്‍ മഠത്തില്‍

Posted By : knradmin On 6th December 2014


 

 
ഏറ്റുകുടുക്ക: സീഡ് ദൗത്യത്തിലൂടെ 'മാതൃഭൂമി' സമൂഹത്തിന് വഴികാട്ടുകയാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ പറഞ്ഞു. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്‌ളബ്ബിന്റെ വിഷമുക്ത പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ മാതൃഭൂമി തുടര്‍ന്ന് നടത്തിവരുന്ന സാമൂഹികസേവനത്തിന്റെ ദൃഷ്ടാന്തമാണ് സീഡ് ദൗത്യം. വിഷമുക്ത പച്ചക്കറി സന്ദേശം സമൂഹത്തിനു പകരുക മാത്രമല്ല യാഥാര്‍ഥ്യമാക്കുകയുമാണ് സീഡ് അംഗങ്ങള്‍ ഡി.ഡി.ഇ. പറഞ്ഞു. കാങ്കോല്‍, ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
ഏറ്റുകുടുക്ക എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.ശശീധരന്‍, സ്‌കൂള്‍മാനേജര്‍ ടി.തമ്പാന്‍, പി.വി.ബാലന്‍, കെ.സുകുമാരന്‍, ടി.വിജയന്‍, പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, മദര്‍ പി.ട.എ. പ്രസിഡന്റ് കെ.സുലോചന, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
പ്രഥമാധ്യാപിക സി.ശ്രീലത സ്വാഗതവും സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. നാല്പത് സെന്റ് പാറപ്പുറത്താണ് സീഡ് അംഗങ്ങള്‍ പച്ചക്കറി കൃഷി നടത്തിയത്.
 

Print this news