പാട്യം: പാട്യം വെസ്റ്റ് യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ് സ്‌കൂള്‍വളപ്പില്‍ നടത്തുന്ന ജൈവപച്ചക്കറിയുടെ വിളവെടുപ്പ് പാട്യം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആര്‍.പി.അഖില്‍ നിര്‍വഹിച്ചു.
പ്രഥമാധ്യാപകന്‍ കെ.പി.പ്രമോദന്‍ അധ്യക്ഷത വഹിച്ചു. ജൈവരീതിയില്‍ വിവിധ പച്ചക്കറികളും നേന്ത്രവാഴയും സ്‌കൂളില്‍ കൃഷിചെയ്യുന്നുണ്ട്. പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തും. നേന്ത്രവാഴക്കൃഷിയുടെ വിളവെടുപ്പ് നേരത്തേ നടത്തിയിരുന്നു.
വാഴക്കൃഷി ഇപ്പോഴും തുടരുന്നുണ്ട്. പി.പദ്മനാഭന്‍, വി.കെ.സുമേഷ്, സി.കെ.വത്സരാജ്, മല്ലികാറാണി, നിഷ, ടി.യു.പി.ശോഭന, സ്‌കൂള്‍ ലീഡര്‍ യദുകൃഷ്ണന്‍ വി.വി. എന്നിവര്‍ സംസാരിച്ചു.