മഞ്ചേരി: ടെക്‌നിക്കല് സ്‌കൂളില് പച്ചക്കറി വിളവെടുപ്പ് ഉത്സവമായി
മാതൃഭൂമി സീഡ്, ദേശീയഹരിതസേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് പച്ചക്കറിക്കൃഷി നടത്തിയത്. പയര്, വെണ്ട, വഴുതന, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കൊപ്പമുള്ള കറികള്ക്കാണ് പച്ചക്കറി ഉപയോഗിക്കുന്നത്.
സ്‌കൂള് സൂപ്രണ്ട് കെ.വി. ഹരിദാസന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സീഡ് ഹരിതസേന കോഓര്ഡിനേറ്റര് പി. ബാലചന്ദ്രന്, മുഹമ്മദ് എടക്കണ്ടി, കെ. വിനോദ് എന്നിവര് നേതൃത്വംനല്കി.