കോട്ടയ്ക്കല്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുവിതരണത്തിന് തുടക്കമായി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി.വത്സമ്മ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത് എന്ന ആശയവുമായി കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് പദ്ധതി.
ചടങ്ങില്‍ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ പി.കെ. രാജശേഖരന്‍ അധ്യക്ഷനായിരുന്നു. കോട്ടയ്ക്കല്‍ ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.വി.ഗിരിജ, കെ.എച്ച്.എം.എച്ച്.എസ്.എസ്. മാനേജര്‍ ആര്‍.കെ.അബ്ദുള്‍ റസാഖ്, സ്റ്റാഫ് സെക്രട്ടറി ടി.സൈനുദ്ദീന്‍, പ്രഥമാധ്യാപിക ആര്‍.മാലിനി, സീനിയര്‍ സ്റ്റാഫ് എന്‍.ജയശ്രീ, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.പി.അബ്ദുള്‍ ഷാനിയാസ് എന്നിവര്‍ പ്രസംഗിച്ചു. സീഡ് എക്‌സിക്യൂട്ടീവ് യു.സി.അനുരാജ്, സി.കെ.വിജയകൃഷ്ണന്‍, കെ.വി.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സീഡ് കാര്‍ഷികസ്റ്റാമ്പ്
പ്രകാശനം ചെയ്തു
അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് കാര്‍ഷിക സ്റ്റാമ്പ് പുറത്തിറക്കി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി.വത്സമ്മ പ്രഥമാധ്യാപിക ആര്‍.മാലിനിക്ക് നല്‍കിയാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. സ്റ്റാമ്പ് വിതരണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് പത്ത് കുടുംബങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.