മാള: മത്സരച്ചൂടിനൊപ്പമേറുന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളറിയാം; ആവശ്യമെങ്കില്‍ ചില പൊടിക്കൈകളും പരീക്ഷിക്കാം. ആളൂര്‍ ആര്‍.എം.എച്ച്.എസിലെ സീഡ് പ്രവര്‍ത്തകരാണ് മത്സരാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആസ്വാദകര്‍ക്കും ആരോഗ്യ സുരക്ഷയൊരുക്കി ആശ്വാസം പകരുന്നത്. കലോത്സവവേദിക്കരികില്‍ പ്രാഥമിക ചികിത്സയുമായി കുട്ടികളുടെ ക്ലിനിക്കാണ് സജ്ജമായിരിക്കുന്നത്.
രക്തസമ്മര്‍ദ്ദം കുറവാെണങ്കില്‍ ക്ലിനിക്കല്‍ തയ്യാറാക്കിയ ഉപ്പുനാരങ്ങാവെള്ളം കുടിക്കാം. കൂടിയാലാകട്ടെ രക്തസമ്മര്‍ദ്ദം ക്രമീകരിക്കാനാവശ്യമായ ഉപദേശങ്ങളും നല്‍കും. കൂടാതെ ദന്തസംരക്ഷണത്തിനും, ശുചിത്വപരിപാലനത്തെക്കുറിച്ചും ഇവര്‍ക്ക് ഏറെ പറയാനുണ്ട്്.
സീഡ് പ്രവര്‍ത്തകരായ മുഹമ്മദ് ബിലാല്‍ ഫാറൂഖ്, ശ്രീഹരി ടി.എസ്., ഡെല്‍വിന്‍, ആകാശ്, ആനന്ദന്‍, ആല്‍ഫിന്‍, അജാസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്ക് നന്മയുടെ വഴിതുറന്ന് അദ്ധ്യാപകരായ ഹിര എം.പി., ബിജി, പ്രശാന്ത്, ജാക്‌സന്‍ എന്നിവരുമുണ്ട്.