മുതുതല എ.യു.പി. സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ്

Posted By : pkdadmin On 3rd December 2014


 മുതുതല: മുതുതല എ.യു.പി. സ്‌കൂളില്‍ 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. ഉണ്ണിക്കൃഷ്ണന്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. രാജേന്ദ്രന്‍ നേതൃത്വം നല്‍കി. സ്‌കൂളിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്താണ് പച്ചക്കറിക്കൃഷി ഇറക്കിയത്. മധുരക്കിഴങ്ങ്, കൂര്‍ക്ക, വെണ്ട, കപ്പ തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്തിരിക്കുന്നത്.

Print this news