തിരുവേഗപ്പുറ: ചെമ്പ്ര സി.യു.പി. സ്കൂളില്‍ പച്ചക്കറിക്കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. സ്കൂളിലെ 'സീഡ്' കാര്‍ഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. മധുരക്കിഴങ്ങ്, ചേന, മത്തന്‍, കുമ്പളം, കായ, പയര്‍ എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കപ്പ, കാവത്ത്, ചേമ്പ് എന്നിവ വിളവെടുപ്പിന് തയ്യാറായിരിക്കയാണ്.