എയ്ഡ്‌സ് രോഗികളോടുള്ള അവഗണനയ്‌ക്കെതിരെ സീഡിന്റെ പ്രതിരോധ സന്ദേശ ജ്വാല

Posted By : tcradmin On 2nd December 2014


ഇരിങ്ങാലക്കുട: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിരോധ സന്ദേശജ്വാല സംഘടിപ്പിച്ചു. എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ അവഗണനയ്‌ക്കെതിരെ ബോധവത്കരണമായി നടത്തിയ സന്ദേശജ്വാല പ്രിന്‍സിപ്പല്‍ മിനി സി. ഉദ്ഘാടനം ചെയ്തു.
എയ്ഡ്‌സ് ദിന പ്രതിജ്ഞ മരിയ സി.ബി.യും സന്ദേശം ശരത്ത് പീറ്ററും നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ ആതിര മേനോന്‍, അന്‍വി കെ. ജോസ്, ആര്‍ദ്ര രാമചന്ദ്രന്‍, കീര്‍ത്തി സി.ബി., സ്‌നേഹ സജീവ്കുമാര്‍, അനുപാ ട്രീസ, അപര്‍ണ്ണ അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Print this news