തൊടുപുഴ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ ജൈവകൃഷിത്തോട്ടത്തില്‍ 75 സെ.മീ.നീളമുള്ള മണ്ണിരയെ കുട്ടികള്‍ കണ്ടെത്തി. ഈ വര്‍ഷത്തെ നാലാംഘട്ട കൃഷിക്കായി കൃഷിയിടം ഒരുക്കുമ്പോഴാണ് ഭീമന്‍ മണ്ണിരയെ കണ്ടെത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ റഫീസ് വി.അസീസ്, അഫ്താബ് പി.എസ്, വിശാല്‍ കെ.ആര്‍, അശ്വിന്‍ കെ.അനില്‍, അലക്‌സ് ജയിംസ് എന്നിവരാണ് വിദ്യാലയ പച്ചക്കറി കൃഷിക്ക് നേതൃത്വംനല്‍കുന്നത്. ഒരു കുട്ടിക്ക് ഒരു വാഴ, ഒരു കുട്ടിക്ക് ഒരു പൈനാപ്പിള്‍, ഒരു കുട്ടിക്ക് ഒരുമൂട് കപ്പ, ഓരോ കുട്ടിയുടെയും ജന്മനക്ഷത്രത്തിന് ഒരു വൃക്ഷം തുടങ്ങിയ വൈവിധ്യമേറിയ പദ്ധതികളാണ് വിജയകരമായി ഈ വിദ്യാലയത്തില്‍ നടപ്പാക്കിയിട്ടുള്ളത്