കോങ്ങാട്: കെ.ഇ.എം സെക്കന്‍ഡറി സ്കൂളില്‍ മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന് മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി.പി. വെങ്കിടേശ്വരന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. മുട്ടിക്കുളങ്ങര സെന്റ് ആന്‍സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക്ക് സ്കൂള്‍ എന്നിവയെയാണ് ചലഞ്ച് ചെയ്തത്. കല്ലൂര്‍ ബാലന് കൊണ്ടുവന്ന തൈകള്‍ വിദ്യാര്‍ഥി കണ്‍വീനര്‍ ദേവികയ്ക്ക് കൈമാറി. തൈകള്‍ വിദ്യാലയവളപ്പില്‍ നട്ടു. പ്രിന്‍സിപ്പല്‍ കെ.സി.സി. രാജ, ഉമൈവ, പ്രവിത, യു.രാധാകൃഷ്ണന്, സ്കൂള്‍ ലീഡര്‍ വിഘ്നേഷ്, പി.വെങ്കിടേഷ് എന്നിവരും സംസാരിച്ചു. ഈ വര്‍ഷം ആയിരം തൈകള്‍ കുട്ടികള്‍ക്ക് നല്‍കാമെന്ന് ബാലന് വാഗ്ദാനംചെയ്തു.