'സീഡ്' വിത്തുവിതരണത്തിന് ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില് ആവേശസ്വീകരണം

Posted By : pkdadmin On 29th November 2014



ഒറ്റപ്പാലം: കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'മാതൃഭൂമി സീഡ്' സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലും ആവേശകരമായ സ്വീകരണം. കുഞ്ഞുകൈകളില്‍ പച്ചക്കറിവിത്തുകള്‍ ലഭിച്ചപ്പോള്‍ ആരവത്തിമിര്‍പ്പോടെയാണ് എല്ലാവരും ഏറ്റുവാങ്ങിയത്.  
കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം ഷൊറണൂര്‍ കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ഷീലപോള്‍ നിര്‍വഹിച്ചു. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും പച്ചക്കറി ക്കൃഷിയിലേക്കിറങ്ങണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. രാമന്‍കുട്ടി അധ്യക്ഷനായി.
വൈസ് പ്രിന്‍സിപ്പല്‍ വി.വേണുഗോപാല്‍, സീഡ് വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.രാഗേഷ്, സീഡ് സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറിവിത്തുകളടങ്ങിയ പാക്കറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കൃഷിയോടൊപ്പം വളരാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നതിനാണ് സംസ്ഥാനതലത്തില്‍ പച്ചക്കറിവിത്ത് വിതരണത്തിന് മാതൃഭൂമി മുന്‍കൈയെടുത്തത്.








 

Print this news