തിരുവിഴാംകുന്ന്: സി.പി.എ.യു.പി. സ്‌കൂളില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബ്, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചത്. മത്തന്‍, വെള്ളരി, പടവലം, കയ്പ, വെണ്ട എന്നിവയാണ് വിളവെടുത്തത്.
സീഡ് പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് കൃഷിപരിചരണം നടത്തിയത്. പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തി. ഷിഹാബുദ്ദീന്‍, ലളിത, രജനി, പിംഗള എന്നിവര്‍ നേതൃത്വം നല്‍കി.