ചെത്തല്ലൂര്‍: പൊതുസമൂഹത്തില്‍ പ്രകൃതിസംരക്ഷണമെന്ന സന്ദേശമുയര്‍ത്തി മാതൃഭൂമി സീഡ് ക്ലൂബ്ബ് ആരംഭിച്ച മൈ ട്രീ ചലഞ്ച് പദ്ധതിയില്‍ കൊമ്പം ഗവ. ആയുര്വേദാസ്പത്രിയും കണ്ണിയായി. കുണ്ടൂര്‍ക്കുന്ന് യു.പി.സ്കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്ത് ആസ്പത്രിവളപ്പില്‍ മൗലാന ആസ്പത്രി സ്ഥാപകന്‍ ഷെയ്ക്ക് അഹമ്മദ് ഹാജി മരം നട്ടു. പഞ്ചായത്ത് പ്രസിഡന്റ് തെക്കന്‍ അസ്മാബി അധ്യക്ഷയായി. ഡോ. ദിനേശന്, ഡോ. സതീശന്, കല്ലടി അബൂബക്കര്‍, ഷീബ കൊച്ചുനാരായണന് എന്നിവര്‍ സംസാരിച്ചു.
ഗവ. ഹോമിയോ ഡിസ്പെന്‍സറി തിരുവിഴാംകുന്ന്, കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്ത്, ഫാത്തിമ ഹൈസ്കൂള്‍ കരിങ്കല്ലത്താണി എന്നിവരെ വെല്ലുവിളിച്ചു.