ടി.ഡി.ടി.ടി.ഐ.യില്‍ നടന്ന കൊയ്ത്തുത്സവം അഡ്വ. എ.എം.ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നുതുറവൂര്‍: യൂണിഫോമിന് പകരം കള്ളിമുണ്ടും ഷര്‍ട്ടും. പേനയും പുസ്തകവും പിടിക്കുന്ന കൈകളില്‍ വായ്ത്തല തേച്ചുമിനുക്കിയ അരിവാള്‍. ചുണ്ടില്‍ കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി അധ്യാപക വിദ്യാര്‍ഥികളും പിന്നാലെ എത്തിയതോടെ കുരുന്നുകള്‍ കൊയ്ത്ത് ആരംഭിച്ചു. ടി.ഡി.ടി.ടി.ഐ.യിലെ സീഡ് ക്ലബ്ബിലെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടന്ന കൊയ്ത്തുത്സവത്തിന്റെ കാഴ്ചകളാണിവ.
സ്‌കൂള്‍ കോമ്പൗണ്ടിന്റെ വടക്കുഭാഗത്തെ 10 സെന്റ് സ്ഥലം മാസങ്ങള്‍ക്കുമുമ്പ് അധ്യാപക വിദ്യാര്‍ഥികളും സീഡ്, പരിസ്ഥിതി ക്ലബ്ബ് കുട്ടികളും ചേര്‍ന്ന് കൃഷിക്കായി ഒരുക്കി. കുത്തിയതോട് കൃഷിഭവന്‍ നല്‍കിയ 'ഉമ' ഇനത്തിലെ നെല്‍വിത്തും പാകി. കൃഷിയോടുള്ള താത്പര്യംമൂലം കുട്ടികള്‍ പരിചരണത്തിന് കൂടുതല്‍ സമയം കണ്ടെത്തി.
അധ്യാപികയും സീഡ് കോഓര്‍ഡിനേറ്ററുമായ വി. ജ്യോതി, കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ പുരുഷോത്തമ കമ്മത്ത് എന്നിവരും വിദ്യാര്‍ഥികളായ ആര്‍ച്ചാരാജ്, ബാലകൃഷ്ണ പൈ, അധ്യാപക വിദ്യാര്‍ഥികളായ അഖില്‍ മോഹന്‍, സന്ദീപ്, രേഷ്മ എന്നിവരുമാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. വിളവെടുപ്പ് ഉത്സവം എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊയ്‌തെടുത്ത നെല്‍ക്കതിര്‍ ലക്ഷ്മീനരസിംഹ മൂര്‍ത്തിയുടെ നടയ്ക്കല്‍ സമര്‍പ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് നാടന്‍പാട്ടുണ്ടായിരുന്നു. സമ്മേളനത്തില്‍ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് മോളി സുഗുണാനന്ദന്‍ അധ്യക്ഷയായി. കൃഷി അസി. ഡയറക്ടര്‍ കെ. ലാലി മുഖ്യപ്രഭാഷണം നടത്തി. നെല്‍ക്കൃഷിക്ക് നേതൃത്വം നല്‍കിയവരെ സ്‌കൂള്‍ മാനേജര്‍ ജെ. രാധാകൃഷ്ണ നായ്ക്ക്, മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗത്തിലെ കെ.യു. ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് ജെ.എ. അജിമോന്‍, വൈസ് പ്രസിഡന്റ് പി. ബാബു, പഞ്ചായത്ത് അംഗം മഹേഷ് കമലാനാഥ്, കുത്തിയതോട് കൃഷി ഓഫീസര്‍ പി.ബി. സൂസമ്മ, പ്രഥമാധ്യാപിക കുമാരി കെ.എന്‍. പത്മം, ആര്‍. പുരുഷോത്തമ കമ്മത്ത്, വി. ജ്യോതി, വി. വിജയലക്ഷ്മി, ശ്രീകുമാര്‍, സുമേഷ് ജെ.ശര്‍മ, പി.പി. നിധീഷ്, പ്രണവ് ഉണ്ണി, അഖില്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.