ജനകീയ ഇമാലിന്യ ശേഖരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ഗവണ്‍മെന്റ് യു.പി.ജി. സ്‌കൂളില്‍
നടന്ന മണ്ണ് പരിസ്ഥിതിസംരക്ഷണം പ്രദര്‍ശനം പ്രിന്സിപ്പല് കൃഷി ഓഫീസര്‍
ആര്‍. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു
ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമത്തിന്റെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധയിലേക്ക്. ഇമാലിന്യം എന്ന മഹാവിപത്തിനെതിരെ പോരാട്ടത്തിനിറങ്ങിയാണ് കടക്കരപ്പള്ളി മാതൃകയാകുന്നത്. കടക്കരപ്പള്ളി ഗവണ്‍മെന്റ് യു.പി.ജി. സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ് ആവിഷ്‌കരിച്ച പദ്ധതി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ മിഷനും ഏറ്റെടുത്തതോടെ ജനകീയ ഇമാലിന്യശേഖരണത്തിനു തുടക്കമായിരിക്കുകയാണ്. ഇതിനൊപ്പംതന്നെ പ്ലാസ്റ്റിക്കും ശേഖരിക്കുന്ന യജ്ഞം ഗ്രാമവാസികളും ഏറ്റെടുത്തിരിക്കുകയാണ്.
ജനകീയ മാലിന്യശേഖരണ പദ്ധതിക്കു തുടക്കംകുറിച്ച് യു.പി.ജി. സ്‌കൂളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. രാവിലെ നടന്ന മണ്ണ് പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച പ്രദര്ശനം പ്രിന്സിപ്പല് കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇവേസ്റ്റും പരിസ്ഥിതിസംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബിഡിഒ ആര്‍. വേണുഗോപാല്‍ ക്ലാസ് നയിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. ലാലി, ജെ. ജഗദീഷ്, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ എന്‍.ജി. വ്യാസ്, വി.എസ്. സനല്‍ ആന്റണി, കെ.എസ്. ജയിംസ് ആന്റണി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എന്‍.സി. മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. അനിത നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ജനകീയ ഇവേസ്റ്റ് ശേഖരണം പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറിയെ തിരിച്ചുകൊണ്ടുവന്ന് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ അകറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇ മാലിന്യങ്ങളായിരിക്കും വരും കാലങ്ങളില്‍ പ്ലാസ്റ്റിക്കിനൊപ്പം ജനത്തിനും പരിസ്ഥിതിക്കും വലിയ ബാധ്യതയാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് അന്തര്‍ദേശീയ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ജോസഫ് കമ്പക്കാരന്‍, ജ്യോതിമോള്, ജെ. ജഗദീഷ്, സുഷമാ സദാശിവന്‍, ജയിംസ്ചി ങ്കുതറ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജലജാ ശശി, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ടി. മോളി എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റും പദ്ധതി കോഓര്‍ഡിനേറ്ററുമായ ഡോ. കെ.വി. പ്രേംകുമാര്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.എസ്. സുശീലന്‍ നന്ദിയും പറഞ്ഞു.