അടൂര്‍: മഴയുടെ സൗന്ദര്യം ആസ്വദിച്ച് കാടിന്റെ ആവാസവ്യവസ്ഥ മനസ്സിലാക്കുന്നതിനായി പഴകുളം കെ.വി. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബും ഇക്കോ ക്ലബും ചേര്‍ന്ന് മണ്‍സൂണ്‍ പഠനയാത്ര നടത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തെന്മലയിലേക്കാണ് 50 കുട്ടികളങ്ങുന്ന സംഘം പഠനയാത്ര നടത്തിയത്. മഴയും കാടും ഇക്കോ ടൂറിസവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ചര്‍ച്ചകള്‍ നടത്തിയുള്ള പഠനയാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവമാണ് സൃഷ്ടിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കവിതാ മുരളി, പി.ടി.എ. പ്രസിഡന്റ് സി.അനില്‍കുമാര്‍, അധ്യാപകരായ കെ.എസ്.ജയരാജ്, വി,എസ്.വന്ദന, രഞ്ജിത, ലക്ഷ്മിരാജ്, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.