വടക്കാഞ്ചേരി മോഡല്‍ സ്‌കൂളില്‍ ക്ലീന്‍ കാമ്പസ്-ഗ്രീന്‍ കാമ്പസ് പദ്ധതി

Posted By : tcradmin On 26th November 2014


വടക്കാഞ്ചേരി : മോഡല്‍ റസിഡ്യന്‍ഷ്യല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ കാമ്പസിനെ മാലിന്യ വിമുക്തമാക്കി. ക്ലീന്‍ ക്യാമ്പസ്-ഗ്രീന്‍ ക്യാമ്പസ് എന്ന് പേരിട്ടിരിക്കുന്ന ഈ യജ്ഞത്തിലൂടെ സ്‌കൂള്‍ ക്യാമ്പസില്‍നിന്ന് പത്ത് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ചു.
സ്‌കൂള്‍ അസംബ്ലിയില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സംയുക്തമായി മാലിന്യ വിമുക്ത വിദ്യാലയം പ്രതിജ്ഞയെടുത്തു. സ്‌കൂളിനെ മാലിന്യ വിമുക്തമാക്കിയ സീഡ് പ്രവര്‍ത്തകരെ സീനിയര്‍ സൂപ്രണ്ട് ജോസഫ് ജോണ്‍, പ്രധാന അദ്ധ്യാപിക എം.പി. ലിസി എന്നിവര്‍ അഭിനന്ദിച്ചു.
ക്ലീന്‍ ക്യാമ്പസ്-ഗ്രീന്‍ ക്യാമ്പസ് എന്ന മുദ്രവാക്യം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ച് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച പാഴ്വസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം ഈ വര്‍ഷത്തെ ക്രിസ്മസിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. സജയന്‍ പറഞ്ഞു.

Print this news