പന്തളം: സ്‌കൂളും പരിസരവും നമ്മുടെ നാടും പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് രക്ഷിക്കാന്‍ മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങിയ ലൗവ്പ്ലാസ്റ്റിക് പദ്ധതി തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂളില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിദ്യാധരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എന്‍.മനോജ്, സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള, എന്‍.എസ്.എസ്. സെന്‍ട്രല്‍ കമ്മിറ്റി അംഗം എ.കെ.വിജയന്‍, പി.ടി.എ. പ്രസിഡന്റ് ടി.കെ.അനന്തകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുളവള്ളി ഗോപാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ ആന്റണി റോസ്, പ്രഥമാധ്യാപിക ആര്‍.അനിതകുമാരി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.