ചെത്തല്ലൂര്‍: മാതൃഭൂമി സീഡ് ക്ലബ്ബ് ആരംഭിച്ച മൈട്രീ ചലഞ്ച് പദ്ധതിക്ക് കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി.സ്‌കൂളില്‍ ബുധനാഴ്ച തുടക്കമായി. തച്ചനാട്ടുകര ലെഗസി എ.യു.പി.സ്‌കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്താണ് കുണ്ടൂര്‍ക്കുന്ന് യു.പി.സ്‌കൂളിലും പദ്ധതി ആരംഭിച്ചത്. പ്രധാനാധ്യാപകന്‍ മോഹന്‍ദാസും പി.ടി.എ.പ്രസിഡന്റ് വിജയനും ചേര്‍ന്ന് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. ഡെപ്യൂട്ടി എച്ച്.എം.സാവിത്രി അധ്യക്ഷയായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എ. നൗഫല്‍ പദ്ധതി വിശദീകരിച്ചു. പ്രഗീഷ് എ., കുഞ്ഞലവി പി., പ്രശാന്ത് എ., സഫീര്‍, ഉണ്ണിക്കൃഷ്ണന്‍ കെ., പ്രസന്ന ടി.വി., ഗംഗാധരന്‍ കെ. എന്നിവര്‍ സംസാരിച്ചു. കുണ്ടൂര്‍ക്കുന്ന് ആരോഗ്യ ഉപകേന്ദ്രം, കൊമ്പം ആയുര്‍വേദാസ്പത്രി, ചെത്തല്ലൂര്‍ വുമണ്‍ വെല്‍ഫെയര്‍ സെന്റര്‍ എന്നീ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് സ്‌കൂള്‍ ചലഞ്ച് ചെയ്തത്.