ജവഹര്‍ നവോദയയും മൈ ട്രീ ചലഞ്ചിന്റെ കണ്ണിയായി

Posted By : pkdadmin On 25th November 2014


 പാലക്കാട്: ഹരിതനന്മ തിരിച്ചുപിടിക്കാന്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ മൈ ട്രീ ചലഞ്ചിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ വൃക്ഷത്തൈകള്‍ നട്ടു. വരോട് സ്‌കൂളിന്റെ വെല്ലുവിളിയാണ് നവോദയ വിദ്യാലയം ഏറ്റെടുത്തത്. 
പ്രിന്‍സിപ്പല്‍ വി.എന്‍. ബാലകൃഷ്ണന്‍ സീഡ് റിപ്പോര്‍ട്ടറായ സെറിന്‍ ആര്‍. ദാസിന് വൃക്ഷത്തൈ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ബിന്ദു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രസന്ന എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് സീഡ് ക്ലബ്ബ് അംഗം അക്ഷയശ്രീയും സീഡ് പോലീസ് ശ്രീജിത്തും മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഗിരിവികാസ്, ഐ.ടി.ഐ. മലമ്പുഴ, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മലമ്പുഴ എന്നിവയാണ് നവോദയ വിദ്യാലയം വെല്ലുവിളിച്ച വിദ്യാലയങ്ങള്‍. മാവ്, കണിക്കൊന്ന എന്നീ വൃക്ഷത്തൈകളാണ് മൈ ട്രീ ചലഞ്ചിനായി കുട്ടികള്‍ നട്ടത്.

Print this news