വിഷപ്പച്ചക്കറിയെ അടുക്കളയില്‌നിന്നകറ്റാന്‍ വിത്തുമായി സീഡിന്റെ കുട്ടികള്

Posted By : ksdadmin On 22nd November 2014


 

 
 
 
കാസര്‌കോട്: വിഷമില്ലാത്ത പച്ചക്കറി വിളയിക്കാന് ജില്ലയിലെ വിദ്യാര്ഥികള് ഇനി സ്വന്തം വീട്ടുവളപ്പില് വിത്തിറക്കും. ഈ വേനല്ക്കാലം പഠനത്തിനൊപ്പം വീട്ടുവളപ്പില് പച്ചക്കറിയും നട്ടുവളര്ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടുകൈകളുംനീട്ടി വിദ്യാര്ഥികള് വിത്ത് ഏറ്റുവാങ്ങി. മാതൃഭൂമി സീഡ് സംസ്ഥാന കൃഷിവകുപ്പുമായിച്ചേര്ന്ന് നടത്തുന്ന പച്ചക്കറിവിത്തുവിതരണപദ്ധതി വെള്ളിയാഴ്ച ജില്ലയില് തുടങ്ങി. 
കാസര്‌കോട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം മംഗല്പ്പാടി ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലും നടന്നു.   തച്ചങ്ങാട്ടുനടന്ന ചടങ്ങില് പ്രിന്‌സിപ്പല് കൃഷിഓഫീസര് ചന്ദ്രന് കേരമ്പത്ത് വിത്തുവിതരണത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. പ്രഥമാധ്യാപകന് ഇ.ആര്.സോമന് അധ്യക്ഷനായിരുന്നു. മംഗല്പ്പാടിയില് കൃഷി അസിസ്റ്റന്റ് ഡയറക്ടര് ഡി.അബൂബക്കര് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപികയുടെ ചുമതലവഹിക്കുന്ന എം.ലളിതാമ്മ അധ്യക്ഷയായിരുന്നു.   വിവിധ ചടങ്ങിലായി മാതൃഭൂമി യൂണിറ്റ് മാനേജര് ജോബി പി.പൗലോസ്, തച്ചങ്ങാട് സ്‌കൂള് പി.ടി.എ. പ്രസിഡന്റ് വി.വി.സുകുമാരന്, സ്‌കൂള് മാനേജ്‌മെന്റ് കമ്മറ്റി ചെയര്മാന് വി.കെ.ഗോപാലന്, മദര് പി.ടി.എ. പ്രസിഡന്റ് കെ.ജയാംബിക, സീഡ് കോ ഓര്‍ഡിനേറ്റര് കെ.രാജശ്രീ, എ.നിധിന്, മാതൃഭൂമി സീനിയര് കറസ്‌പോണ്ടന്റ് കെ.രാജേഷ്‌കുമാര്, സീഡ് എക്‌സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണന്, മംഗല്പ്പാടി സ്‌കൂള് പി.ടി.എ. പ്രസിഡന്റ് അപ്പോളോ ഉമ്മര്, കൃഷി അസിസ്റ്റന്റ് കെ.വി.സന്തോഷ്‌കുമാര്, സീഡ് കോ ഓഡിനേറ്റര് കെ.ഉമേശ് നായിക്, ഇ.ആര്.പ്രകാശന് എന്നിവര് സംസാരിച്ചു. പള്ളിക്കര കൃഷിഭവനിലെ നബീസത്ത് ബീവിയും കെ.വേണുഗോപലനും തച്ചങ്ങാട് സ്‌കൂളില് തയ്യാറാക്കിയ പച്ചക്കറിത്തോട്ടം സന്ദര്ശിച്ച പ്രിന്‌സിപ്പല് കൃഷി ഓഫീസറും വിത്തുനടേണ്ടവിധം കുട്ടികള്ക്ക് വിവരിച്ചുകൊടുത്തു.   ഫെഡറല് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിവിത്തിന് ബന്ധപ്പെടുക: പച്ചക്കറിവിത്ത് ആവശ്യമുള്ള സ്‌കൂളുകള്ക്ക് തിങ്കളാഴ്ച രാവിലെ പത്തരമുതല് വൈകിട്ട് അഞ്ചുവരെ മാതൃഭൂമി കാസര്‌കോട് ജില്ലാ ബ്യൂറോയില്‌നിന്ന് വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തരമുതല് ഉച്ചയ്ക്ക് 12.30 വരെ കാഞ്ഞങ്ങാട് ഓഫീസില്‌നിന്നും ഉച്ചയ്ക്ക് രണ്ടുമുതല് വൈകിട്ട് നാലുവരെ ചെറുവത്തൂര് ഓഫീസില്‌നിന്നും പച്ചക്കറിവിത്ത് ലഭിക്കും. ഫോണ്: 9496002480.
 
 

Print this news