വിഷമില്ലാത്ത പച്ചക്കറി: ജില്ലാതല ഉദ്ഘാടനം ഇന്ന്

Posted By : ksdadmin On 21st November 2014


 

 
 
കാസര്‌കോട്: കീടനാശിനിതളിക്കാത്ത പച്ചക്കറി വിളയിച്ചെടുക്കുന്നതിന് വിദ്യാര്ഥികളിലൂടെ മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേര്‌ന്നൊരുക്കുന്ന പദ്ധതിക്ക് ജില്ലയില് വെള്ളിയാഴ്ച തുടക്കമാകും. കാസര്‌കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാതലത്തില് രണ്ട് സീഡ് വിദ്യാലയങ്ങളിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.
കാസര്‌കോട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം രാവിലെ 11ന് മംഗല്പ്പാടി ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളില് നടക്കും. പ്രിന്‌സിപ്പല് കൃഷിഓഫീസര് ചന്ദ്രന് കോരമ്പത്ത് കുട്ടികള്ക്ക് പച്ചക്കറിവിത്തുപായ്ക്കറ്റുകള് നല്കി പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന എം.ലളിത അധ്യക്ഷയായിരിക്കും. മാതൃഭൂമി കണ്ണൂര് യൂണിറ്റ് മാനേജര് ജോബി പി.പൗലോസ്, ഫെഡറല് ബാങ്ക് കാസര്‌കോട് ശാഖാ മാനേജര് ബൈജു ജോണ് എന്നിവര് സംസാരിക്കും.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നടക്കുക. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന പരിപാടി പ്രിന്‌സിപ്പല് കൃഷിഓഫീസര് ചന്ദ്രന് കോരമ്പത്ത് ഉദ്ഘാടനം ചെയ്യും. പ്രഥമാധ്യാപകന് ഇ.ആര്.സോമന് അധ്യക്ഷനായിരിക്കും. പി.ടി.എ. പ്രസിഡന്റ് വി.വി.സുകുമാരന് സംസാരിക്കും
 
 
 

Print this news