മാതൃഭൂമി സീഡ് ജില്ലയില്‍ പച്ചക്കറിവിത്ത് വിതരണം തുടങ്ങി

Posted By : pkdadmin On 20th November 2014


 പാലക്കാട്: കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് സ്‌കൂളുകളില്‍ പച്ചക്കറിവിത്ത് വിതരണം തുടങ്ങി. ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ. ശോഭന ഉദ്ഘാടനംചെയ്തു. പഴയതലമുറയുടെ അറിവുകളെ സ്വായത്തമാക്കി ജൈവകൃഷിയിലേക്കുള്ള തിരിച്ചുപോക്കാണ് രോഗങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് അവര്‍ പറഞ്ഞു. 
പ്രിന്‍സിപ്പല്‍ പി. അശോക് അധ്യക്ഷനായി. സീഡ്പദ്ധതികളെക്കുറിച്ച് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുകാട് വിശദീകരിച്ചു. ഫെഡറല്‍ ബാങ്ക് പാലക്കാട് ബ്രാഞ്ച് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ കെ. അണ്ണാമലൈ, സീഡ് പ്രതിനിധി പി. രാഗേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ പവര്‍പോയന്റ് പ്രസന്റേഷന്‍ നടത്തി. പച്ചക്കറിവിത്തുകളടങ്ങിയ പാക്കറ്റുകള്‍ കുട്ടികള്‍ക്ക് വിതരണംചെയ്തു. 
സ്‌കൂള്‍തലത്തില്‍തന്നെ കുട്ടികളില്‍ കാര്‍ഷികമേഖലയോട് താത്പര്യം വളര്‍ത്തുന്നതിനായി മാതൃഭൂമി സംസ്ഥാനതലത്തില്‍ പച്ചക്കറിവിത്ത് വിതരണം നടത്തുന്നുണ്ട്.
പച്ചക്കറിവിത്തുകള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ മാതൃഭൂമി പുത്തൂര്‍ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 9846661983.

Print this news