പന്തളം: പാടത്ത് വിത്തെറിഞ്ഞ് നൂറുമേനി കൊയ്യുമ്പോള്‍ കര്‍ഷകന്റെ മനസ്സിലുണ്ടാകുന്ന സംതൃപ്തിയും സന്തോഷവുമായിരുന്നു വിത്തിറക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍. നൂറുശതമാനം മാര്‍ക്ക്‌നേടുന്നതിന്റെ അതേ സന്തോഷം.
മാതൃഭൂമി കുട്ടികള്‍ക്ക് നല്‍കുന്ന ആവേശം ഉള്‍ക്കൊണ്ടാണ് പൂഴിക്കാട് ഗവണ്മെന്റ് യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പൂഴിക്കാട് ശാസ്താംപടി ഏലായില്‍ ഞാറ്‌നട്ടത്. പൂട്ടി, മരമടിച്ച് പതംവരുത്തിയ ചെളിയില്‍ നടീല്‍പ്പാട്ട് പാടി അവര്‍ ഞാറ്‌നട്ടു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുധീഷ് പി.ജോണ്‍ ഉദ്ഘാടനംചെയ്തു. കര്‍ഷകനും പാടശേഖരത്തിന്റെ ഉടമയുമായ ഹരിഹരവിലാസത്തില്‍ ചന്ദ്രനുണ്ണിത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കി. കാര്‍ഷികവികസന സമിതിയംഗം ജോണ്‍ തുണ്ടില്‍, പ്രഥമാധ്യാപകന്‍ ടി.ജി. ഗോപിനാഥന്‍പിള്ള, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബി. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് രമേശ്കുമാര്‍, അംഗങ്ങളായ ബിജു, ലാല്‍, അധ്യാപകരായ പ്രസീത, രാജേശ്വരി, സബിത്, എം.ബി. സിന്ധു, മഞ്ജു എസ്.നായര്‍, സീഡ് പ്രവര്‍ത്തകരായ ജെ.എസ്. അശ്വതി, പി. അശ്വതി, പി. ആതിര, ദേവു, ജിതിന്‍, ശ്രീരാജ്, രാഹുല്‍, ജിതിന്‍ വിത്സണ്‍, വീണ, രേവതി, മീനു എന്നിവര്‍ നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു. 'ഓണം' എന്ന വിത്താണ് കൃഷിചെയ്തത്.