; നവജ്യോതി
മോഡല് സ്‌കൂളില് കുട്ടികള്ക്കുള്ള വിത്തുകളെത്തി
വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്കുള്ള പച്ചക്കറിവിത്ത് കൃഷി ഓഫീസര് വി.ബാലകൃഷ്ണന് നവജ്യോതി സ്‌കൂള് പ്രിന്‌സിപ്പല് ദീപ മണികണ്ഠന് കൈമാറുന്നു
പരവൂര്: കുരുന്നുകള്ക്ക് വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാന് പരവൂര് നവജ്യോതി മോഡല് സ്‌കൂളില് ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളെത്തി.
നവജ്യോതി സ്‌കൂള് വളപ്പില് നടന്ന ചടങ്ങില് പരവൂര് കൃഷി ഓഫീസര് വി.ബാലകൃഷ്ണനാണ് പച്ചക്കറിവിത്ത് പാക്കറ്റുകള് പ്രിന്‌സിപ്പല് ദീപ മണികണ്ഠന് കൈമാറിയത്. വിഷമയമില്ലാത്ത പച്ചക്കറി വീട്ടുമുറ്റത്ത് വിളയിച്ചെടുക്കാനുള്ള കൃഷിരീതികളെക്കുറിച്ച് കൃഷി ഓഫീസര് ബോധനവും നല്കി. സ്‌കൂളിലെ സീഡ് കോഓര്ഡിനേറ്റര്മാര്ക്കും ശാസ്ത്രീയമായ പച്ചക്കറിക്കൃഷിരീതികള്‍ വിശദീകരിച്ചു.
കുട്ടികളും അധ്യാപകരും ചേര്ന്ന് സ്‌കൂള് വളപ്പില്ത്തന്നെ ആദ്യം വിത്തുകള് നട്ടു. വെണ്ട, വഴുതന, പയര്, കപ്പലണ്ടി, ചീര, തക്കാളി എന്നിവ നിലവില് സ്‌കൂളില് കൃഷി ചെയ്യുന്നുണ്ട്. കുട്ടികള്തന്നെയാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്.