കടയ്ക്കല്: കടയ്ക്കല് ഗവ. ഹൈസ്‌കൂളില് ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിക്ക് തുടക്കമായി.
സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഗ്രാമം ശുചീകരിക്കാന് വിദ്യാര്ഥികള് രംഗത്തിറങ്ങിയത്.
സ്‌കൂള് ഓഡിറ്റോറിയത്തില് ചേര്ന്ന സമ്മേളനത്തില് പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്.ലത ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് കെ.ഗോപകുമാരപിള്ള അധ്യക്ഷത വഹിച്ചു. സീഡ് ടീച്ചര് കോഓര്ഡിനേറ്റര് വി.വിജയന് സ്വാഗതവും ക്ലബ് ലീഡര് കുമാരി ജസ്‌ന നന്ദിയും പറഞ്ഞു.
സ്‌കൂള് ഗ്രൗണ്ട് പൂര്ണമായും വിദ്യാര്ഥികള് വൃത്തിയാക്കി.
സീഡ് യൂണിറ്റിന്റെ പച്ച, വെള്ള, നീല ഹൗസുകളാണ് ശുചീകരണത്തില് ഏര്‌പ്പെടുന്നത്.
നിലമേല് മടത്തറ റോഡില് ചെട്ടിയാര്‌കോണം, പള്ളിമുക്ക് ചിങ്ങേലിവരെ ശുചീകരണം നടത്തി.