എഴുകോണ്‍ വിവേകോദയം സംസ്‌കൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിക്കുന്നു
എഴുകോണ്‍: ശുചിത്വഭാരതമെന്നത് മഹാത്മാവിന്റെ സ്വപ്നങ്ങളിലൊന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ശുചിത്വഭാരത സങ്കല്പം സാക്ഷാത്കരിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എഴുകോണ്‍ വിവേകോദയം സംസ്‌കൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക്ക് ശേഖരണത്തിനാവശ്യമായ സംഭരണസഞ്ചികള്‍ കൊടിക്കുന്നില്‍ സുരേഷും ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.ആര്‍.ഹരികുമാറും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടില്‍, കൃഷി ഓഫീസര്‍ എസ്.മായ, അസി. കൃഷി ഓഫീസര്‍ പുരുഷോത്തമന്‍, സീഡ് പ്രിന്‍സിപ്പല്‍ കോഓര്‍ഡിനേറ്റര്‍ ബി.ബിനു, കോഓര്‍ഡിനേറ്റര്‍ ലിയോ ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജെ.ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റജി ജോര്‍ജ് നന്ദിയും പറഞ്ഞു.