ചടയമംഗലം: നിലമേല്‍ എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉത്സവന്തരീക്ഷത്തില്‍ കൃഷി തുടങ്ങി. മാതൃഭൂമി സീഡ്, നിലമേല്‍ സര്‍വീസ് സഹകരണ ബാങ്ക്, കൃഷിവകുപ്പ്, പി.ടി.എ. എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്. ഒരേക്കര്‍ സ്ഥലത്ത് 250 ടിഷ്യൂ കള്‍ച്ചര്‍ വാഴ, മാവ്, പ്ലാവ്, സപ്പോട്ട, നെല്ലി എന്നിവയും പച്ചക്കറിയുമാണ് കൃഷി ചെയ്തത്. സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പി.ടി.എ.പ്രസിഡന്റും നിലമേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.ഹാഷിം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.ഒ.ഷെര്‍ളി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ എം.കെ.ഗംഗാധരതിലകന്‍ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ ലത, ഷെബീര്‍ മാറ്റാപ്പള്ളി, ചന്ദ്രബാബു, അഡ്വ. നിയാസ് മാറ്റാപ്പള്ളി, എസ്.ലീന. സുജ വര്‍ഗ്ഗീസ്, അബ്ദുല്‍ നിസാം, എന്നിര്‍ സംസാരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ എം.ആര്‍.ഹാരിസ് നന്ദി പറഞ്ഞു. കൃഷിവകുപ്പിന്റ സഹായത്തോടെ ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.