വ്യാപാരസ്ഥാപനങ്ങളുടെ പേര് മലയാളത്തില്ക്കൂടി ഉള്‌പ്പെടുത്തുന്നതിനുള്ള സമ്മതപത്രം ഇന്ത്യന് ടെക്‌സ് ഉടമ റോബര്ട്ട് അക്കര കൊട്ടാരക്കര സര്ക്കാര് ഹയര്‍ സെക്കന്ഡറി വിദ്യാലയത്തിലെ
മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്ഥികള്ക്ക് കൈമാറുന്നു
കൊട്ടാരക്കര: വ്യാപാരസ്ഥാപനങ്ങളുടെ പേര് ഇംഗ്‌ളീഷില് മാത്രം പ്രദര്ശിപ്പിക്കുന്നത് ഒഴിവാക്കണമെന്ന അഭ്യര്ഥനയുമായി വിദ്യാര്ഥിക്കൂട്ടം. ശ്രേഷ്ഠഭാഷാദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര സര്ക്കാര് ഹയര്‍ സെക്കന്ഡറി വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്ഥികളാണ് ഇതിന് മുന്‌കൈയെടുക്കുന്നത്.
ഇംഗ്‌ളീഷ് പേരിനൊപ്പം മലയാളത്തില്ക്കൂടി പേര് ഉള്‌പ്പെടുത്തണം എന്നതാണ് അഭ്യര്‍ഥന. ഇതുസംബന്ധിച്ച നിര്‌ദ്ദേശപത്രം എല്ലാ കടയുടമകള്ക്കും നല്കും. ഇന്ത്യന് ടെക്‌സ് വസ്ത്രവ്യാപാരശാലയുടെ ഉടമ റോബര്ട്ട് അക്കരയുടെ പക്കല്‌നിന്ന് ഒരാഴ്ചയ്ക്കുള്ളില് പേര് മലയാളത്തിലാക്കാം എന്ന സമ്മതപത്രം വാങ്ങിക്കൊണ്ട് സീഡ് കൂട്ടായ്മ വിദ്യാര്ഥിപ്രതിനിധി യദുകൃഷ്ണന് പരിപാടിക്ക് തുടക്കം കുറിച്ചു. സീഡ് അധ്യാപക കോഓര്ഡിനേറ്റര് ഡോ. വിജേഷ് പെരുംകുളം, റെജി മത്തായി, ഷാജി ഷാം, എം.സുള്ഫിക്കര് എന്നീ അധ്യാപകരും സീഡിന്റെ വിദ്യാര്ഥിപ്രവര്ത്തകരും പങ്കെടുത്തു.