നല്ലേപ്പിള്ളി: സീഡിന്റെ വിഷമുക്ത പച്ചക്കറിക്കൃഷി പ്രചാരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ ഹൈസ്കൂളില്‍ കൃഷിഭവന്റെ സഹകരണത്തോടെ ബോധവത്കരണ സെമിനാര്‍ നടന്നു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ജൈവവിപ്ലവം പ്രോജക്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി മുരളിക്ക് നല്കി. സ്കൂള്‍ വളപ്പില്‍ ചെയ്ത ജൈവപച്ചക്കറി, കീടനാശിനി നിര്‍മാണം, ജൈവവളപ്രയോഗം എന്നിവ കുട്ടികള്‍ വിശദീകരിച്ചു.
കൃഷി ഓഫീസര്‍ ശ്രീദേവി, പ്രധാനാധ്യാപിക ദേവിക, പി.ടി.എ. പ്രസിഡന്റ് സി. ബാലകൃഷ്ണന്, അധ്യാപിക സജിത, കോ-ഓര്‍ഡിനേറ്റര്‍ പ്രേമകുമാര്‍ എന്നിവര്‍ പങ്കെടുത്തു.