വാളക്കുളം: 'പഌസ്റ്റിക്കിനെ സ്നേഹിക്കാം ഭൂമിയെ രക്ഷിക്കാം'എന്ന പ്രമേയമുയര്‍ത്തി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിലെ ദേശീയ ഹരിതസേന മാതൃഭൂമി സീഡുമായി സഹകരിച്ച് നടത്തുന്ന ലവ് പഌസ്റ്റിക് ചാലഞ്ച് പരിപാടി തുടങ്ങി.
പഌസ്റ്റിക്കിനെ സ്‌നേഹിക്കുകയും അതിന്റെ ദുരുപയോഗം തടയുകയുമാണ് ലക്ഷ്യമാക്കുന്നത്. വിദ്യാര്‍ഥികള്‍ എല്ലാ ചൊവ്വാഴ്ചകളിലും പഌസ്റ്റിക് ശേഖരണദിനമായി സ്‌കൂളില്‍ ആചരിക്കുകയാണ്. വിദ്യാര്‍ഥികളും അധ്യാപകരും വീടുകളില്‍ ഒരാഴ്ചക്കാലം ഉപയോഗിക്കുന്ന പഌസ്റ്റിക് കവറുകള്‍, ജാറുകള്‍, പൊട്ടിയപാത്രങ്ങള്‍, പെറ്റ് ബോട്ടിലുകള്‍, റീഫില്ലുകള്‍, പേന മുതലായവ ശേഖരിച്ച് വൃത്തിയാക്കി സ്‌കൂളിലെ സീഡ് കഌബ്ബിന് കൈമാറും ഇതിനെ തരംതിരിച്ച് ശേഖരിക്കും.
തരംതിരിക്കുന്ന പഌസ്റ്റിക് വസ്തുക്കള്‍ മാതൃഭൂമി സീഡിന്റെ പ്രത്യേക വാഹനം പുനര്‍നിര്‍മാണത്തിനായി കൊണ്ടുപോകും. ലവ് പഌസ്റ്റിക് പ്രവര്‍ത്തനങ്ങളില്‍ മികവുപുലര്‍ത്തുന്ന ഹരിതസേനാംഗങ്ങള്‍ക്ക് സ്‌കൂള്‍ പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം, ലഘുലേഖകള്‍, പരീശീലനകഌസ്സുകള്‍ എന്നിവയിലൂടെ പ്രദേശത്തെ പഌസ്റ്റിക് മാലിന്യമുക്തമാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.