കുടുംബകൃഷി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സീഡ് പ്രവര്‍ത്തകരുടെ സൈക്കിള്‍റാലി

Posted By : mlpadmin On 14th November 2014


 എടക്കര: കുടുംബകൃഷി വര്‍ഷത്തോട് അനുബന്ധിച്ച് നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ സമീപത്തുള്ള വീടുകളിലെ കര്‍ഷകരുമായി അഭിമുഖം നടത്തി. കൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി. കുടുംബകൃഷി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൈക്കിള്‍റാലി നടത്തി. പ്രഥമാധ്യാപകന്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ സീഡ് കണ്‍വീനര്‍ ഷാന്റി ജോണ്‍, വിനീത്, വിദ്യാര്‍ഥികളായ ആഷിഖ്, അജ്മല്‍, ജസ്മല്‍, ആകാശ്, ഗോകുല്‍, അഖിലേഷ്, വിഷ്ണു, ഷാജഹാന്‍, ആഷീര്‍, ജിന്‍ഷാദ്, ജംഷീര്‍, നിഹാല്‍, അജോ, മുഹമ്മദ്.എം.എസ്, ആദില്‍ഷാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
 

Print this news