വഴിക്കടവ്: വഴിക്കടവ് ബസ്സ്റ്റാന്‍ഡിന്റെ പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു.
പ്ലാസ്റ്റിക് കൂടുകള്‍, ആഹാര അവശിഷ്ടങ്ങള്‍, ബാര്‍ബര്‍ഷോപ്പുകളില്‍നിന്നുള്ള മാലിന്യങ്ങള്‍, മറ്റ് വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ എന്നിവയാണ് ബസ്സ്റ്റാന്‍ഡിലും പരിസരത്തുമായി ഇടുന്നത്.
യാത്രക്കാര്‍ക്ക് മൂക്കുപൊത്തി ബസ്സില്‍ കയറേണ്ട അവസ്ഥയാണിവിടെ. മാലിന്യങ്ങള്‍ ഇടരുത് എന്ന ബോര്‍ഡിന്റെ കീഴെയാണ് പെട്ടെന്ന് അലിഞ്ഞുപോകാത്ത മാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത്.
മഴയില്‍ മാലിന്യങ്ങള്‍ സമീപത്തെ കാരക്കോടന്‍ പുഴയിലേക്ക് ഒഴുകുന്നതും പതിവാണ്. മാലിന്യം കലര്‍ന്ന കാരക്കോടന്‍ പുഴയിലെ വെള്ളമാണ് സമീപവാസികള്‍ കുളിക്കുവാന്‍ ഉപയോഗിക്കുന്ന്.
ഇത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും അധികാരികള്‍ കണ്ണടയ്ക്കുകയാണ്. മാലിന്യം ഇടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദര്‍ശ്. വി, സീഡ് റിപ്പോര്‍ട്ടര്‍, എന്‍.എച്ച്.എസ്, നാരോക്കാവ്