അവയവദാനം സ്‌നേഹദാനം പദ്ധതിക്ക് തുടക്കമായി

Posted By : mlpadmin On 14th November 2014


 ചാലിയാര്‍: പഞ്ചായത്തിലെ മൈലാടി ഗവ.യു.പി. സ്‌കൂള്‍ 'മാതൃഭൂമി സീഡ്' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അവയവദാനം സ്‌നേഹദാനം' എന്ന സന്ദേശവുമായി ബോധവത്കരണ പരിപാടി നടത്തി. 

അവയവദാനത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള ഭയം മാറ്റിയെടുക്കാനും അവയവദാനം ഒരു സാധാരണ പ്രവൃത്തിയായി മാറ്റാനുമാണ് ഇവരുടെ ശ്രമം. മരണത്തിലൂടെ മണ്ണടിയുന്ന ശരീരഅവയവങ്ങളായ കണ്ണ്, വൃക്കകള്‍, ഹൃദയം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്, ത്വക്ക്, എന്നിവയിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവനേകാനാണ് ഈ കൊച്ചുകൂട്ടുകാരുെട എളിയ ശ്രമം. 
സീഡ് പ്രവര്‍ത്തകരും അധ്യാപകരും രക്ഷിതാക്കളും നടത്തിയ പ്രവര്‍ത്തനഫലമായി ലഭിച്ച സമ്മതപത്രങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഏറ്റുവാങ്ങും. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ഗര്‍വാസിസ്.പി.പി, സീഡ് കണ്‍വീനറായ വി.വി. മനോജ്, അധ്യാപകരായ രാജശേഖരന്‍ പി.എസ്, അജിന്‍ പി.പോള്‍, സുമിത്ര. പി, പി.ടി.എ പ്രസിഡന്റ് സുനില്‍.കെ. കമ്മത്ത്, എസ്.എം.സി ചെയര്‍മാന്‍ ഐ. അരവിന്ദന്‍, ചാലിയാര്‍ പ്രാഥമികാേരാഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കെ. കമ്മത്ത് എന്നിവര്‍ ഈ സദുദ്യമത്തിന് നേതൃത്വംനല്‍കുന്നു.
 
 

Print this news