പച്ചക്കറി വിളവെടുപ്പ് നടത്തി

Posted By : tcradmin On 14th November 2014


ചാവക്കാട് : കടപ്പുറം ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ജിജി നിര്‍വ്വഹിച്ചു. സ്‌കൂളിലെ മട്ടുപ്പാവ് കൃഷിക്ക് അധ്യാപകരായ ജിജി, ലാലി വിജോ, എം.എ. നദീറ, നിഷ പി.വി, വി.എച്ച്. ബീന, പി.കെ. മിസ്രിയ, ടി.പി. ബിന്ദു, സുലൈഖ കെ.എ. എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലെ 7, 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടത്തിന് മുന്നിട്ടിറങ്ങിയത്. തക്കാളി, വെണ്ട, വഴുതന, മത്തന്‍, പയര്‍, മുളക്, വെള്ളരി എന്നിവയാണ് തോട്ടത്തിലെ പ്രധാന ഇനങ്ങള്‍. ഇവ വിറ്റുകിട്ടുന്ന പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാനാണ് ഉദ്ദേശ്യം. കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൃഷി വിപുലീകരിക്കാനും ശ്രമിക്കുന്നുണ്ട്.  

Print this news