താമരക്കുളം വി.വി.എച്ച്.എസ്.എസ്. നന്മ ക്ലബ്ബ് പാഥേയം പദ്ധതി നടപ്പാക്കി

Posted By : Seed SPOC, Alappuzha On 14th November 2014


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ നന്മ ക്ലബ്ബും 'മാതൃഭൂമി' വിദ്യ വി.കെ.സി. ജൂനിയറും ചേര്‍ന്ന് പാഥേയം പദ്ധതി നടപ്പാക്കി. ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് പൊതിച്ചോറ് നല്‍കുന്നതാണ് പദ്ധതി. വീടുകളില്‍നിന്ന് കുട്ടികള്‍ കൊണ്ടുവരുന്ന പൊതിച്ചോറാണ് കിടത്തിച്ചികിത്സക്കാരായ രോഗികള്‍ക്ക് നല്‍കുന്നത്. സഹജീവികളോടും നിരാലംബരായ രോഗികളോടും സഹാനുഭൂതിയും സ്‌നേഹവും കുട്ടികളില്‍ ഊട്ടി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷിന് പൊതിച്ചോറ് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റജീന ലത്തീഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ.എന്‍. ശിവപ്രസാദ്, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എച്ച്. ഹാഷിം, വി. ശശികുമാര്‍, വി.ടി. മേരി, ഷീബ, എന്‍. രാധാകൃഷ്ണപിള്ള, സ്റ്റാഫ് സെക്രട്ടറിമാരായ കെ. സജി വര്‍ഗീസ്, എം. മാലിനി, നന്മ കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, സഫീന, കാംജി നായര്‍, സി.എസ്. ഹരികൃഷ്ണന്‍, കെ.പി. അനില്‍കുമാര്‍, ഡോ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news